പത്തനംതിട്ട ജില്ലയിൽ നിലവിൽ രോഗം ഭേദമാകാൻ ഒരാൾ മാത്രം. ബ്രിട്ടനിൽ നിന്നെത്തിയ ആറന്മുള എരുമക്കാട് സ്വദേശിയായ 52 കാരനാണ് ചികിത്സയിലുള്ളത്. .
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രോഗം ഭേദമായ അടൂർ കണ്ണങ്കോട് ദേവികൃപയിൽ മനോജ് കുമാറിനെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ദുബായിൽ നിന്നെത്തിയ ഇദ്ദേഹം മാർച്ച് 25നാണ് ആശുപത്രിയിലായത്. പ്രത്യേകിച്ച് രോഗലക്ഷണം ഒന്നുമില്ലായിരുന്നെങ്കിലും പരിശോധനാഫലം പോസിറ്റീവാകുകയായിരുന്നു. തുടർച്ചയായ രണ്ടാംഫലവും ബുധനാഴ്ച രാത്രി നെഗറ്റീവായി ലഭിച്ചതോടെയാണ് രോഗം ഭേദമായതായി സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന അയിരൂർ ഇടപ്പാവൂർ സ്വദേശിയായ പ്രണവിനെ (28) ബുധനാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു.

-------------

പുതിയ കൊവിഡ് കേസുകളില്ല.

രോഗ മുക്തരായവർ 16.