പത്തനംതിട്ട : ഫയർഫോഴ്സും സിവിൽ ഡിഫൻസ് വോളന്റിയർമാരും ചേർന്ന് കോന്നി,പത്തനംതിട്ട മേഖകളിലെ വീടുകളിൽ പച്ചക്കറികളും കമ്മ്യൂണിറ്റി കിച്ചനുകളിൽ സേനാംഗങ്ങൾ തയാറാക്കിയ അച്ചാറും നൽകി.ജീവനക്കാരും വോളണ്ടിയർമാരും വീടുകളിൽ നിന്ന് എത്തിച്ച ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് അച്ചാർ തയാറാക്കിയത്.ഫയർഫോഴ്‌സ് ജീവനക്കാരായ അസി.സ്റ്റേഷൻ ഓഫീസർ അജിത്ത്കുമാർ,രാജശേഖരൻ നായർ,സിവിൽ ഡിഫൻസ് വോളന്റിയർമാർരായ മഞ്ജു ഇലന്തൂർ,സജിൻ സാം എന്നിവർ ചേർന്നാണ് അച്ചാർ തയാറാക്കിയത്.സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ,അസി.സ്റ്റേഷൻ ഓഫീസർ അജിത്ത്കുമാർ,വി.ഡിമധു എന്നിവർ അച്ചാറുകൾ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിച്ചു.കോന്നിയിൽ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററും, നഗര സഭ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷും ഏറ്റുവാങ്ങി. വോളന്റിയർമാർ ചേർന്ന് സമാഹരിച്ച 60 പച്ചക്കറി കിറ്റുകൾ പത്തനംതിട്ട നാലാം വാർഡിൽ വിതരണം ചെയ്തു.വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ഷൈനി ജോർജ്ജ് പങ്കെടുത്തു.