പത്തനംതിട്ട : കാണാതായ കോളേജ് വിദ്യാർത്ഥിനി റാന്നി കൊല്ലമുളയിലെ ജസ്ന മറിയ ജയിംസിന്റെ വീട് പത്തനംതിട്ട പൊലീസ് ചീഫ് കെ.ജി. സൈമൺ സന്ദർശിച്ചു. ജസ്നയുടെ പിതാവ് ജയിംസുമായും മറ്റു ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു. ജസ്നയെ ബാംഗ്ലൂരിൽ കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഇന്നലെ പൊലീസ് ചീഫിന്റെ സന്ദർശനം. ജസ്നയെ സംബന്ധിച്ച് വിവരങ്ങൾ ഒന്നും പറയാറായിട്ടില്ലെന്ന് കെ.ജി. സൈമൺ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ജസ്നയെ കണ്ടെത്തുന്നതിന് സാദ്ധ്യമായ എല്ലാ വഴികളും ഉപയോഗിച്ചിട്ടുണ്ട്.