പത്തനാപുരം: പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പത്തനാപുരം ചേലക്കോട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാഹജലവും ലഘുഭക്ഷണവും നൽകി. പത്തനാപുരം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കവലകളിലും ജില്ലാ അതിർത്തിയായ കല്ലുംകടവ് മൂഴിയിലും ഡ്യൂട്ടി ചെയ്യുന്ന പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കാണ് വെള്ളവും ബിസ്കറ്റും നൽകിയത്. വരുംദിവസങ്ങളിലും ഈ സേവനം തുടരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ജനമൈത്രി സി.ആർ.ഒ (കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ) എസ്.ഐ ഗോപകുമാറിന് കുടിവെള്ളം നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രവർത്തകരായ ബാബു കുമ്മണ്ണൂർ, അജയൻ നന്ദനം, അഫ്സൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.