kunchacko-boban

കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം, ജയസൂര്യ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഫഹദ്, നിവിൻ പോളി, ഉണ്ണിമുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവരെല്ലാം ഒന്നിച്ചിരിക്കുന്ന ഒരു കാർട്ടൂൺ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വീട്ടിലിരിക്കൂ, ലോകത്തെ രക്ഷിക്കൂ, ഒരു സൂപ്പർ ഹീറോയാവൂ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

മലയാളസിനിമയിലെ മുൻനിര നായകന്മാരെയെല്ലാം ചിത്രീകരിച്ച കാർട്ടൂണിൽ ആസിഫ് അലിയുടെ സാന്നിധ്യമില്ല എന്നതാണ് മറ്രൊരു കാര്യം. എന്തുകൊണ്ട് താരത്തെ ഒഴിവാക്കിയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. രസകരമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. കൂട്ടംകൂടി ഇരിക്കാൻ പാടില്ല എന്ന് അറിഞ്ഞുകൊണ്ട് ഇക്ക മാറിനിന്നതാണല്ലേ, വീട്ടിൽ നിന്ന് ഒരാൾ മരുന്നു വാങ്ങാൻ പോയതിനിടെ ഫോട്ടോ എടുത്തതുകൊണ്ടാവും ചിത്രത്തിൽ പെടാത്തത്, ഫോട്ടോ എടുത്തത് നിങ്ങളാണല്ലേ, കേസ് കൊടുക്കണം പിള്ളേച്ചാ എന്നിങ്ങനെ പോവുന്നു കമന്റുകൾ. എന്നാൽ താൻ ഹോം ക്വാറന്റിനിലാണെന്ന് ആസിഫ് പോസ്റ്റിന് കമന്റ് ചെയ്തു.

asif