supplyco
സപ്ളൈകോ

 രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും പ്രവർത്തിക്കും

കൊല്ലം: അവശ്യ നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയിൽ അനുദിനം വില ഉയരുമ്പേൾ സാധാരണക്കാരനൊപ്പം നിൽക്കുകയാണ് സപ്ലൈകോ വിതരണ കേന്ദ്രങ്ങൾ. 55 സൂപ്പർ മാർക്കറ്റുകൾ, 66 മാവേലി സ്റ്റോറുകൾ, കരുനാഗപ്പള്ളിയിലെ ഹൈപ്പർ മാർക്കറ്റ് എന്നിവയിലൂടെ വിലക്കുറവിൽ സാധനങ്ങൾ നൽകാൻ സപ്ലൈകോയ്ക്ക് കഴിയുന്നുണ്ട്. ഇതിന് പുറമെ റേഷൻ കാർഡ് ഉടമകൾക്ക് നിശ്ചിത അളവ് സാധനങ്ങൾക്ക് പ്രത്യേക വിലക്കിഴിവും നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയായി പ്രവർത്തന സമയം പരിമിതപ്പെടുത്തിട്ടുണ്ട്.

ജില്ലയിലെ സൂപ്പർ മാർക്കറ്റുകൾ - 55
മാവേലി സ്റ്റോർ - 66

കരുനാഗപ്പള്ളി: ഹൈപ്പർ മാർക്കറ്റ്


1. കരുനാഗപ്പള്ളി ഡിപ്പോ

 ഹൈപ്പർ മാർക്കറ്റ് -1

 മാവേലി സ്റ്റോർ -17
 സൂപ്പർ മാർക്കറ്റ് -10

(സൂപ്പർ മാർക്കറ്റുകൾ: ആലുംപീടിക, ഓച്ചിറ, വള്ളിക്കാവ്, മണപ്പള്ളി, ഇടപ്പള്ളിക്കോട്ട, ചവറ, ഭരണിക്കാവ്, ചക്കുവള്ളി, പതാരം, തവഴ എ.വി.എച്ച്.എസ്)

2. പുനലൂർ ഡിപ്പോ

 മാവേലി സ്റ്റോർ - 9

 സൂപ്പർ മാർക്കറ്റ് - 14

(സൂപ്പർ മാർക്കറ്റുകൾ: രണ്ടാലുംമൂട്, പുന്നല, കുന്നിക്കോട്, ചെളിക്കുഴി, പട്ടാഴി, പത്തനാപുരം, പുനലൂർ, കരവാളൂർ, ആയൂർ, ഏരൂർ, അഞ്ചൽ, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, ഇടമൺ)

3. കൊല്ലം ഡിപ്പോ

 മാവേലി സ്റ്റോറുകൾ - 28

 സൂപ്പർ മാർക്കറ്റ് - 10

(സൂപ്പർ മാർക്കറ്റുകൾ: കച്ചേരി, പൂതക്കുളം, കൊട്ടിയം, പാരിപ്പള്ളി, ചിന്നക്കട, പരവൂർ, തട്ടാമല, കുണ്ടറ, ചാത്തന്നൂർ, കൊല്ലം താമരക്കുളം പീപ്പിൾസ് ബസാർ)

4. കൊട്ടാരക്കര ഡിപ്പോ

 മാവേലി സ്റ്റോർ - 12

 സൂപ്പർ മാർക്കറ്റ് - 21

(സൂപ്പർ മാർക്കറ്റ്: ചടയമംഗലം, ചക്കുവരയ്ക്കൽ, ചെങ്ങമനാട്, ചെറുവയ്ക്കൽ, എഴുകോൺ, കടയ്ക്കൽ, കൊട്ടാരക്കര, കോട്ടുക്കൽ, കുമ്മിൾ, മടത്തറ, നെടിയവിള, നെടുമൺകാവ്, നെടുവത്തൂർ, നിലമേൽ, ഓടനാവട്ടം, ഓയൂർ, പനവേലിൽ, പവിത്രേശ്വരം പൊരീക്കൽ, പുത്തൂർ, വെളിയം, താമരക്കുടി)


വിലനിലവാരം

ഇനം, റേഷൻ കാർഡ് മുഖേനയുള്ള ഒരുമാസത്തെ സബ്‌സിഡി അളവ്. സബ്‌സിഡിവില, റേഷൻ കാർഡ് മുഖേനയല്ലാത്ത വില (കിലോഗ്രാമിന്)

പഞ്ചസാര ,ഒരു കിലോ ,23.50, 38.50
2. ചെറുപയർ ,ഒരു കിലോ ,75.50 , 91.50
3. ഉഴുന്ന്, അര കിലോ ,34.50, 93.50
4. വൻ പയർ ,അര കിലോ ,24 , 66.50
5. തുവര പരിപ്പ്, ഒരു കിലോ, 68, 81.50
6. മുളക് പാണ്ടി, അര കിലോ, 39, 156.50
7.മല്ലി, അര കിലോ, 39.50, 81.50
8. ജയ അരി, 25, 35
9. പച്ചരി, 23, 33
10. മട്ട അരി 23, 27
11. വെളിച്ചെണ്ണ, അര കിലോ, 46,190
12. കടല, ഒരു കിലോ, 44.50, 57.50

(റേഷൻ കാർഡ് മുഖേനെയുള്ള സബ്‌സിഡി അരി പത്ത് കിലോയാണ്. മട്ട, ജയ, പച്ചരി എല്ലാം കൂടി പത്ത് കിലോ മാത്രമേ ലഭിക്കൂ)