v
കൊവിഡ് 19 ബാധിതന്റെ ബന്ധുക്കളെ തിരികെ വീട്ടിലെത്തിച്ചു

കൊട്ടാരക്കര: ലോക് ഡൗൺ ലംഘിച്ച ജനപ്രതിനിധിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര നെടുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കല്ലേലി വാർഡ് മെമ്പറുമായ ബി.വിജയൻപിള്ളയുടെ കാറാണ് പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന് മുന്നിൽ കൂടി പലതവണ വിജയൻപിള്ള കാറിൽ യാത്ര ചെയ്തു. വീണ്ടുമെത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്തത്. അടുത്തിടെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് സി.പി.ഐയിൽ ചേർന്നിരുന്നു. ലോക്ഡൗൺ ലംഘിച്ച 52 പേർക്കെതിരെ പുത്തൂർ പൊലീസ് കേസെടുത്തു.