ny

തഴവ: അജ്ഞാതസംഘം വീടിനുനേരെ അക്രമം നടത്തിയതായി പരാതി.

തഴവ മണപ്പള്ളി തെക്ക് കാവുള്ളതിൽ രമണൻ ഉണ്ണിത്താന്റെ വീടാണ് ആക്രമിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ 2.30നായിരുന്നു സംഭവം. ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.