f
കൊവിഡ് 19 ബാധിതന്റെ ബന്ധുക്കളെ തിരികെ വീട്ടിലെത്തിച്ചു

 മുൻഗണനാ വിഭാഗത്തിന്റെ റേഷൻ വിഹിതം വർദ്ധിപ്പിച്ചില്ല

കൊല്ലം: സഞ്ചി നിറയെ സൗജന്യ റേഷൻ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഇന്നലെ വെള്ള, നീല കാ

ഡുകാർ റേഷൻ കടകളിൽ നിന്ന് മടങ്ങിയത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗക്കാർ മുഖം കറുത്തായിരുന്നു റേഷൻകടകളിൽ നിന്ന് മടങ്ങിയത്.

നീല കാർഡുകാർക്ക് (മുൻഗണനേതര വിഭാഗം) കാർഡിലെ ഒരംഗത്തിന് 2 കിലോ ഭക്ഷ്യധാന്യം വീതമാണ് നേരത്തെ ലഭിച്ചിരുന്നത്. വെള്ള കാ‌ർഡിന് (സംസ്ഥാന സബ്സിഡി വിഭാഗം) 4 കിലോ ഭക്ഷ്യധാന്യം വീതവുമായിരുന്നു. ലോക്ക് ഡൗൺ സൗജന്യ റേഷൻ വിതരണം തുടങ്ങിയ ഇന്നലെ സർക്കാർ പ്രഖ്യാപിച്ചതുപോലെ നീല കാർഡുകാരും വെള്ള കാർഡ‌ുകാരും 15 കിലോ ഭക്ഷ്യധാന്യവുമായാണ് മടങ്ങിയത്. എന്നാൽ കൂടുതൽ പരിഗണന ലഭിക്കേണ്ട വിഭാഗക്കാരായ പിങ്ക് കാർഡുകാർക്ക് പതിവ് പോലെ കാർഡിലെ ഒരംഗത്തിന് അഞ്ച് കിലോ ഭക്ഷ്യധാന്യം വീതമേ ലഭിച്ചുള്ളു.

സർക്കാരിന്റെ സൗജന്യ റേഷൻ കൊണ്ട് കൂടുതൽ സാമ്പത്തിക നേട്ടവും മുൻഗണനേതര, സംസ്ഥാന സബ്സിഡി വിഭാഗങ്ങൾക്കാണ്. നേരത്തെ നീല കാർ‌ഡുകാർക്ക് നാല് രൂപ നിരക്കിലും വെള്ള കാ

ഡുകാർക്ക് 10.90 രൂപയ്ക്കുമാണ് ഭക്ഷ്യധാന്യം ലഭിച്ചിരുന്നത്. ഈമാസം ഒരു നയാപൈസ പോലും കൊടുക്കേണ്ടി വന്നില്ല. എന്നാൽ ഒരംഗം മാത്രമുള്ള പിങ്ക് കാർഡിന് രണ്ട് രൂപയുടെ മിച്ചമേയുള്ളു.

''

സർക്കാർ നിശ്ചയിച്ച പ്രകാരമാണ് ഇപ്പോൾ റേഷൻ വിതരണം നടക്കുന്നത്. ഭക്ഷ്യവിഹിതം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.

സി.എസ്. ഉണ്ണിക്കൃഷ്ണകുമാർ

ജില്ലാ സപ്ളൈ ഓഫീസർ