kallada
കുണ്ടറ മുളവനയിൽ ആര്യയുടെ കുടുംബത്തിന് ആവശ്യമായ മരുന്നും അവശ്യ വസ്തുക്കളും മിൽമ ചെയർമാൻ കല്ലട രമേശ് കൈമാറിയപ്പോൾ

കുണ്ടറ: ലോക്ക് ഡൗണിനെ തുടർന്ന് മരുന്ന് വാങ്ങാൻ കഴിയാതിരുന്ന കുടുംബത്തിന് മരുന്നെത്തിച്ച് നൽകി മിൽമ ചെയർമാൻ കല്ലട രമേശ്. കുണ്ടറ മുളവന ആര്യ ഭവനിൽ വിജയകുമാറിന്റെ മകൾ ആര്യയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കുന്നില്ലെന്ന വിവരം കല്ലട രമേശിനെ അറിയിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലടയും വൈസ് പ്രസിഡന്റ് വിനോദ് വലിയത്തുമാണ്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ എം.ഡി കുര്യാക്കോസ് സഖറിയയുടെ വിരമിക്കൽ ദിവസമായ ഇന്നലെ തിരുവനന്തപുരം പട്ടത്തെ ഹെഡോഫീസിലേക്ക് പോകും വഴിയാണ് ഫോൺ സന്ദേശം എത്തിയത്. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ അന്വേഷിച്ചെങ്കിലും മരുന്ന് ലഭ്യമായില്ല. ഒടുവിൽ ഹെഡോഫീസിൽ നിന്ന് മടങ്ങിവരും വഴിയാണ് മരുന്ന് ലഭിച്ചത്. തുടർന്ന് വൈകുന്നേരത്തോടെ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ വീട്ടിലെത്തി ആര്യയ്ക്ക് മരുന്നുകളും വീട്ടിലേക്കാവശ്യമായ അവശ്യ വസ്തുക്കളും കല്ലട രമേശ് കൈമാറി.