കൊല്ലം: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് കുണ്ടറ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ മാസ്‌ക്, സോപ്പ്, കുടിവെള്ളം എന്നിവ വിതരണം ചെയ്യ്തു. കുണ്ടറ സി.ഐ ജയകൃഷ്ണൻ, എസ്.ഐ ഗോപകുമാർ എന്നിവർ ചേർന്ന് ജില്ലാ ചെയർമാൻ അഡ്വ. ഷേണാജിയിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് സി. നെപ്പോളിയൻ, ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ്, കേരളപുരം മണ്ഡലം പ്രസിഡന്റ് ജെ. സുനിലാൽ, സായ് ഭാസ്‌കർ, നെജിം പുത്തൻകട, ശ്രീനിവാസൻ, അനിൽകുമാർ, സുവർണ ഷാൻഹർ എന്നിവർ പങ്കെടുത്തു.