കൊല്ലം: കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഡ്യൂട്ടിയിലേർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് സംഭാര വിതരണവുമായി സത്യസായി ഓർഫനേജ് ട്രസ്റ്റ്. 14 വരെ ദിവസേന മുന്നൂറോളം പോലീസുകാർക്കാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഭാരം വിതരണം ചെയ്യുക. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ട്രസ്റ്റ് വൈസ് ചെയർമാനും സായിനികേതൻ പ്രസിഡന്റുമായ നാരായണസ്വാമി കൊല്ലം എ.ആർ ക്യാമ്പിലെ സുരേഷ് കുമാറിന് സംഭാരം കൈമാറി നിർവഹിച്ചു.