al
പുത്തൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥ സംഘം ബോധവത്കരണം നടത്തുന്നു

പുത്തൂർ : പുത്തൂരിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഭക്ഷണം, പ്രാഥമിക സൗകര്യങ്ങൾ എന്നിവയെ കുറിച്ച് തൊഴിലാളികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇക്കാര്യത്തിൽ തൊഴിലുടമകളുടെ കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥ‌ർ പറഞ്ഞു. ബി.ഡി.ഒ അനു, ബ്ലോക്ക് എക്‌സ്റ്റൻഷൻ ഓഫീസർ ജയപ്രകാശ്, പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ, അസിസ്റ്റന്റ് ലേബർ ഓഫീസർ അനിൽകുമാർ, പുത്തൂർ വില്ലേജ് ഓഫീസർ എം. ഷാജി, ജനമൈത്രി എ.എസ്.ഐ രാജീവ്, വി.ഇ.ഒ മുരളി, പഞ്ചായത്തംഗം ആർദ്ര എന്നിവർ സംഘത്തിലുണ്ടായിരുന്നു.