ശാസ്താംകോട്ട: ശാസ്താംകോട്ട തടാക തീരത്തെ ഒന്നരയേക്കറോളം സ്ഥലത്ത് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളിക്ക് പിൻവശത്താണ് തീപിടിച്ചത്. ശാസ്താംകോട്ട ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ പി.എസ്. സാബു ലാലിന്റെ നേതൃത്വത്തിലുള്ള ഫയർ ആൻറ് റെസ്ക്യൂ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. .