photo
ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന്റെ ഉത്പന്ന സമാഹരണ ഉദ്ഘാടനം കോട്ടാത്തലയിൽ വൈസ് പ്രസിഡന്റ് കെ.എസ്. വേണുഗോപാൽ നിർവഹിക്കുന്നു. അംഗം എസ്. പുഷ്പാനന്ദൻ സമീപം

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൺ ഇന്ന് പ്രവർത്തനം തുടങ്ങും. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലും പരിസരത്തുമായി ദിവസം മുഴുവൻ ജോലിയിൽ വ്യാപൃതരായിരിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം 200 പേർക്കാണ് കമ്മ്യൂണിറ്റി കിച്ചന്റെ ഭക്ഷണം പ്രധാനമായും ലഭിക്കുക.

മൂന്ന് നേരമാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇതിനായി തുടങ്ങിയ ഉത്പന്ന പിരിവിന്റെ ഉദ്ഘാടനം കോട്ടാത്തലയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. വേണുഗോപാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.