singer

സെൽഫ് ക്വാറന്റൈനിൽ വീട്ടിൽ ഇരിക്കുകയാണ് എല്ലാവരും. സിനിമ, സംഗീത ലോകത്തുള്ളവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോഴിതാ, ലോക്ക് ഡൗൺ കാലത്ത് ഭാര്യ യോഗ ചെയ്യാൻ പോയപ്പോൾ അടുക്കളയിൽ കയറി കറി കറി ഇളക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയഗായകൻ ജി. വേണുഗോപാൽ.

'ഭാര്യ യോഗയിൽ, ഭർത്താവിന്റെ ദുര്യോഗം' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിഡിയോയിൽ, പശ്ചാത്തലത്തിൽ ഒരു ശ്രുതി കേൾക്കുന്നുണ്ട്. അതിനൊപ്പം കരഞ്ഞുകൊണ്ടാണ് വേണുഗോപാൽ കറിയിളക്കുന്നത്.

ഈ വിഡിയോ ഇതിനോടകം വൈറൽ ആണ്. നിരവധി പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. അടുക്കളയിൽ കയറാൻ വല്ലപ്പോഴും കിട്ടുന്ന അവസരമാണ്, നന്നായി പ്രയോജനപ്പെടുത്തിക്കോളൂ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ‘രാഗാത്മകവും താളാത്മകവും ഭാവാത്മകവുമായ പാചകം’, ‘ശ്രുതിയിട്ട് പാചകം ചെയ്യുന്ന ഒരാളെ ആദ്യായിട്ടാ കാണുന്നത് ,​ പാട്ടിൽ തിളങ്ങിയതു പോലെ പാചകത്തിലും തിളങ്ങൂ’ എന്ന് തുടങ്ങുന്നു കമന്റുകൾ.