മിനിസ്ക്രീനിലെയും വെള്ളിത്തിരയിലെയും മിന്നും താരമാണ് സുരഭി ലക്ഷ്മി. മറ്റെല്ലാവരെയും പോലെ സുരഭിലക്ഷ്മിയും ലോക്ക് ഡൗൺ ദിനങ്ങൾ വീട്ടിൽ പുതുപരീക്ഷഷണങ്ങളിലാണ്.സഹോദരനുമൊത്ത് തൂമ്പയും ചൂലുമായി പറമ്പിലിലേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. കുറച്ചു കാലം ചില നല്ല കാര്യങ്ങൾ ചെയ്തു വീട്ടിലിരിക്കുന്നതു തന്നെയാണ് നല്ലതെന്നും നാടിനു വേണ്ടിയാണെന്നും സുരഭി ലക്ഷ്മി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ഇതുകൂടാതെ കൊറോണ പണികൾ എന്നും ചിത്രത്തിനൊപ്പം സുരഭി കുറിച്ചിരുന്നു.
പറമ്പ് അടിച്ചു വാരി കത്തിക്കുക. അൽപ്പം കൃഷി, വായന, തുടങ്ങിയ ഒത്തിരി കാര്യങ്ങളാണ് താരത്തിന്റെ ലിസ്റ്റിൽ ഉള്ളത്. പക്ഷേ എല്ലാം അതീവ ജാഗ്രതയോടെ മാത്രമാണ് ചെയ്യുന്നതെന്നും നിങ്ങളും വീട്ടിൽ തന്നെയല്ലേയെന്നും കുറച്ചു കാലം ഇങ്ങനെ പോകട്ടെയെന്നും എല്ലാം നല്ലതിനാണെന്നും ഒക്കെ ശരിയാവുമെന്നും സുരഭി പറയുന്നു.
സുരഭിയുടെ പോസ്റ്റിന് രസകരമായ കമന്റുകളും കിട്ടിയിട്ടുണ്ട്. 'ന്റെ പാത്തു ജ്ജ് ഉള്ള് കേറിക്കോളീം; മറ്റു സിൽമാ നടിമാരെ പോലെ ഏസീലോക്കെ ഇരിക്കണ്ട സമയത്തിങ്ങനെ കൃഷിയിലൊക്കെ ഇറങ്ങി പേരുദോഷം വരുത്തല്ലേ..' എന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമന്റ്.