xy
തഴവ കമ്മ്യൂണിറ്റി കിച്ചനിലേക്ക് 11-ാം വാർഡ് കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച കാർഷിക വിളകൾ ആർ. രാമചന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങുന്നു

തഴവ: കമ്മ്യൂണിറ്റി കിച്ചനുകളിലേക്ക് വിഭവ സമാഹരണം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരുടെ സേവനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. തഴവ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് 11-ാം വാർഡ് കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച കാർഷിക വിളകൾ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

11-ാം വാർഡ് കുടുംബശ്രീ യൂണിറ്റുകളുടെ പ്രവർത്തനം നാടിന് മാതൃകയാണെന്നും എം.എൽ.എ വ്യക്തമാക്കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, അംഗങ്ങളായ കവിത മാധവൻ, പാവുമ്പ സുനിൽ, തഴവ ബിജു, കുടുംബശ്രീ ചെയർപേഴ്സൺ ഭാനുമതി, കെ.കെ. കൃഷ്ണകുമാർ, ആർ. അനുപമ, ആനി പൊൻ, മധു, വാലേൽ ഷൗക്കത്ത്, ജയലക്ഷ്മി, ലത, രമ്യാ കൃഷ്ണൻ, സരസ്വതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.