കൊട്ടാരക്കര: പൊലീസുകാർക്ക് സുരക്ഷാ സംവിധാനങ്ങളും കുടിവെള്ളവുമെത്തിച്ച് കൊട്ടാരക്കര അമ്പലക്കര റീജൻസി ഉടമയും സിനിമാ സംവിധായകനുമായ അമ്പലക്കര ബൈജു മാതൃകയായി. 500 കുപ്പി വെള്ളം, 1000 മാസ്കുകൾ, 1000 ഗ്ളൗസുകൾ, 500 സാനിറ്റൈസർ, 50 പായ്ക്കറ്റ് ബ്രഡ് എന്നിവയാണ് എത്തിച്ചത്. നിരത്തുകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് കൊട്ടാരക്കര, പുനലൂർ, പത്തനാപുരം മേഖലകളിൽ സാധന സാമഗ്രികൾ നേരിട്ടെത്തിച്ചിരുന്നു. എന്നാൽ ഇത് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നലെ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് സുരക്ഷാ സംവിധാനങ്ങൾ ഒന്നിച്ച് കൈമാറിയത്. എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ അഡിഷണൽ എസ്.പി ഇക്ബാലും പങ്കെടുത്തു.