asif

കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെയിരിക്കാം എന്ന്

നടൻ ആസിഫ് അലി. നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേണ്ടി നമുക്ക് വീട്ടിൽ കഴിയാമെന്ന് ആസിഫ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. രാജസ്ഥാനിൽ നിന്നും തിരിച്ചെത്തിയ താരം ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. വീട്ടിൽ പോകാൻ സാധിച്ചില്ലെന്നും 11 ദിവസമായി ഇവിടെ തുടരുകയാണെന്നും താരം പറയുന്നു. എനിക്കറിയാം നിങ്ങൾ എല്ലാവരും വീടുകളിൽ തന്നെയായിരിക്കും. നല്ലൊരു നാളേക്കായി നമുക്ക് വീട്ടിൽ തന്നെയിരിക്കാമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു..


പൊലീസ്, ആരോഗ്യ പ്രവർത്തകർ, എല്ലാവരും നമുക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. കൈയ്യിൽ നിന്ന് പോയാൽ പിടിച്ചാൽ കിട്ടാത്ത ഒന്നായി മാറും ഈ വൈറസ് അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും താരം വീഡിയോയിൽ പറഞ്ഞു. നമ്മളെ സ്നേഹിക്കുന്നവർക്കുവേണ്ടി നമ്മൾ അത് ചെയ്യണമെന്നും പറഞ്ഞാണ് താരം വീ‍ഡിയോ അവസാനിപ്പിക്കുന്നത്.