ചക്കുവരയ്ക്കൽ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചക്കുവരയ്ക്കൽ കോക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അമ്മ സദനത്തിന് ചക്കുവരയ്ക്കൽ വിജ്ഞാന വിലാസിനി ഗ്രന്ഥശാല പ്രവർത്തകർ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും ഗ്രന്ഥശാല സെക്രട്ടറി ഷൈൻ പ്രഭയുടെ നേതൃത്വത്തിൽ കൈമാറി. ചക്കുവരയ്ക്കൽ സഹകരണ ആശുപത്രിയിൽ നിന്ന് ഡോക്ടർ രാഖി ജെ. മോഹന്റെ ചുമതലയിലുള്ള മെഡിക്കൽ സംഘം പ്രസിഡന്റ് ബി.ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനയും മരുന്ന് വിതരണം നടത്തി. എ.എസ്. ജയചന്ദ്രൻ, എ.ആർ. അരുൺ, അജി പാപ്പച്ചൻ, സിജുമോൻ, ടി.ജി. അജേഷ്, ഗീവർഗ്ഗീസ്, സഹകരണ ആശുപത്രി സെക്രട്ടറി ദിവ്യ ജോസഫ് എന്നിവർ പങ്കെടുത്തു.