f
ലോക്ക് ഡൗൺ നിയമലംഘനം, 453 പേർ അറസ്റ്റിൽ

 പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരവും നടപടി

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച 453 പേർ ഇന്നലെ ജില്ലയിൽ അറസ്റ്റിലായി. 428 കേസുകളിലായി 351 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പകർച്ച വ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 304 പേരും ഇന്നലെ അറസ്റ്റിലായി. ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുറെക്കൂടി കർശനമാക്കാനാണ് പൊലീസിന് ലഭിച്ച നിർദേശം. സാമൂഹിക അകലം മാത്രമാണ് പ്രതിരോധമെന്നിരിക്കെ ജില്ലയിൽ ലോക്ക് ഡൗൺ ലംഘനം നടത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി തടയാനാണ് പൊലീസ് നീക്കം. കൊല്ലം സിറ്റിയിൽ 252 കേസുകളിലായി 275 പേരെ അറസ്റ്റ് ചെയ്തതിനൊപ്പം 221 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ 192 കേസുകളും അറസ്റ്റും പകർച്ച വ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ്. കൊല്ലം റൂറൽ പൊലീസ് 176 കേസുകളിലായി 178 പേരെ അറസ്റ്റ് ചെയ്യുകയും 130 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.