സംസ്കാരം ഇന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
കൊല്ലം: കരിമ്പിൻപുഴ ശിവശങ്കരാശ്രമം മഠാധിപതി സ്വാമി ശങ്കരാനന്ദ (93) സമാധിയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ആശ്രമാങ്കണത്തിൽ. കരിമ്പിൻപുഴ വരിക്കപ്ലാവിള കുടുംബാംഗമാണ്. തെക്കുംഭാഗം ശിവശങ്കരഗുരുവിന്റെ ശിഷ്യന്മാരായിരുന്ന ശിവാനന്ദ സ്വാമികളും ശങ്കരാനന്ദ സ്വാമികളും 1951ലാണ് കരിമ്പിൻപുഴ ആശ്രമം സ്ഥാപിച്ചത്. ശിവാനന്ദ സ്വാമികളുടെ സമാധിക്ക് ശേഷം 1997ലാണ് ഇദ്ദേഹം മഠാധിപതിയാകുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്കാര സമയത്ത് ആരും എത്തേണ്ടതില്ലെന്ന് മഠം അധികൃതർ അറിയിച്ചു.