lal-mammootty

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിനു വേണ്ടി ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ മിക്ക താരങ്ങളും. മോഹൻലാലും മമ്മൂട്ടിയും എല്ലാ ദിവസവും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ നിർദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, മമ്മൂട്ടിയുടെ പേജിൽ പോയാൽ മോഹൻലാലിന്റെ നിർദേശവും മോഹൻ ലാലിന്റെ പേജിൽ മമ്മൂട്ടിയുടെ നിർദേശവുമാണ് കാണാനാവുന്നത്. സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായിട്ടാണ് താരങ്ങൾ കൊറോണ വൈറസിനെതിരെ അവബോധവുമായി എത്തിയിരിക്കുന്നത്. ഓരോ ദിവസവും എത്രപേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും എന്തൊക്കെ ജാഗ്രതയാണ് കൈക്കൊള്ളേണ്ടതെന്നുമുള്ള കാര്യങ്ങൾ അവരുടെ നിർദേശങ്ങളിലുണ്ട്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളും ബ്രേക്ക് ദ ചെയിൻ കാമ്പയിൻ തുടരുന്നുണ്ട്.