vishnuraj-26

കൊല്ലം: വേളമാനൂർ ഇളംകുളം താഴംവിള വിഷ്ണുവിലാസത്തിൽ രാജേന്ദ്രൻ മകൻ വിഷ്ണുരാജ് (26) ഹൃദ്രോഗത്തെ തുടർന്ന് ദുബായിൽ മരിച്ചു. മാർച്ച് 10ന് പുലർച്ചെയായിരുന്നു മരണം. എ.സി മെക്കാനിക്കായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെയും നോർക്കയുടെയും സഹായത്തോടെ നാട്ടിലെത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. പാരിപ്പള്ളി പി.എച്ച്.സി അധികൃതരുടെയും പാരിപ്പള്ളി സി.ഐയുടെയും നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയായിരുന്നു സംസ്കാരം. മാതാവ് അമ്പിളി. സഹോദരൻ: വിപിൻരാജ്.