തഴവ: വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ ശരണാലയത്തിൽ എത്തിച്ചു. തഴവ വടക്കുംമുറി കിഴക്ക് കോടൻതറയിൽ ശങ്കരനെയാണ് (പൊടിയൻ, 79) ഹരിപ്പാട് വിശ്വദർശൻ അനാഥാലയത്തിന് കൈമാറിയത്. കരുനാഗപ്പള്ളി തഹസീൽദാർ സജിതാ ബീഗം, ഓച്ചിറ പൊലീസ് എസ്.എച്ച്.ഒ പ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തഴവ ബിജു, സലീം അമ്പീത്തറ, സീമാ ചന്ദ്രൻ എന്നിവരുടെ സാന്നിഹിതരായിരുന്നു.