പത്തനാപുരം:ചാരായ നിർമ്മാണത്തിനായി കുടങ്ങളിൽ കുഴിച്ചിട്ടിരുന്ന നൂറ്റിയിരുപത് ലിറ്റർ കോട എക്സൈസ് പിടികൂടി. പത്തനാപുരം കടയ്ക്കാമൺ അഞ്ചുമലയിലാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കോട കണ്ടെടുത്തത്. പ്ളാസ്റ്റിക് കുടങ്ങളിലാക്കി കുഴികളിൽ ഒളിപ്പിച്ച നിലയിലായിരുന്ന കോട പിന്നീട് നശിപ്പിച്ചു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രേംനസീർ, സിവിൽ ഓഫീസർമാരായ എസ്.എസ്. അരുൺകുമാർ, സി.എം. ബേബി, അരുൺ രാജ് എന്നിവർ റെയിഡിന് നേതൃത്വം നല്കി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ കിഴക്കൻ മേഖലയിൽ വ്യാപകമായി വാറ്റ് സംഘങ്ങൾ തമ്പടിച്ചതായി സൂചന ലഭിച്ചതായും പരിശോധന കർശനമാക്കിയതായും എക്‌സൈസ് അധികൃതർ പറഞ്ഞു.