കൊല്ലം: കൊവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പൊരിവെയിലിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസ് സേനയ്ക്ക് ആശ്വാസം പകരാൻ മിൽമ കൊല്ലം ഡയറി സംഭാര പായ്ക്കറ്റുകൾ വിതരണം ചെയ്തു.
കൊല്ലം സിറ്റി പൊലീസ് ജില്ലയിൽ വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകാനാണ് കഴിഞ്ഞ ദിവസം കൊല്ലം ഡയറി അങ്കണത്തിൽ വച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് സംഭാര പായ്ക്കറ്റുകൾ കൈമാറിയത്.
ഡയറി മാനേജർ ഡോ. പി. മുരളി, ഡയറി ഉദ്യോഗസ്ഥരായ ജി. കീർത്തിനാഥൻ നായർ, ഡോ. കെ.ജെ. സൂരജ്, അഖിൽ മോഹൻ, ആർ. ദിനേശ്, സി.പി. ഹരിദാസൻ എന്നിവർ പങ്കെടുത്തു. കൊല്ലം റൂറൽ ജില്ലയിലെ കിഴക്കെകല്ലട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കല്ലട രമേശ് സംഭാര പായ്ക്കറ്റുകൾ വിതരണം ചെയ്തു.