sthree
സ്ത്രീ കൂട്ടായ്മയിൽ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൻ

പൂതക്കുളം: സ്ത്രീ കൂട്ടായ്മയുടെയും പൂതക്കുളം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. 12ൽ അധികം സംയുക്ത പ്രവർത്തകരും പഞ്ചായത്ത് വാളണ്ടിയർമാരും ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, സെക്രട്ടറി ഷീജ, വാർഡ് മെമ്പർ ശ്രീലക്ഷ്മി എന്നിവർ ചേർന്ന് കമ്മ്യൂണിറ്റി കിച്ചന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിയദർശിനി തനിമ കുടുംബശ്രീ ഫുഡ്‌സിന്റെ കോ - ഒാഡിനേറ്റർ ശ്രീജ മുരളിയാണ് കമ്മ്യൂണിറ്റി കിച്ചന് നേതൃത്വം നൽകുന്നത്.