കൊല്ലം: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് 1,200 കുപ്പി കുടിവെള്ളം വിതരണം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരൻ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ രമേഷിന് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ. തുഷാര ബാഹുലേയൻ, ജില്ലാ സെക്രട്ടറി ദേവലോകം രാജീവ്, ട്രഷറർ ഷിഹാസ് തുടങ്ങിയവർ പങ്കെടുത്തു.