കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് അയൽക്കാരെയും ബന്ധുക്കളെയും കൂട്ടി നിസ്കാരം, ആറുപേർ അറസ്റ്റിൽ. നിലമേൽ കൈതോട് വലിയവഴി സലീന മൻസിലിൽ അബ്ദുൾ റഹീം മൗലവിയുടെ വീട്ടിലാണ് കൂട്ട ജുംഅ നമസ്കാരം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അബ്ദുൽ റഹീം മൗലവി (54), മക്കളായ അബ്ദുൽ ഖാദർ (20), മുഹമ്മദ് ഷെരീഫ് (24), വലിയവഴി കടയിൽ വീട്ടിൽ മുഹമ്മദ് അസ്ലാം (20), അൽ അമീൻ മൻസിലിൽ സുലൈമാൻ (45), കടയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (52) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
മനപ്പൂർവം രോഗവ്യാപനം നടത്താനുള്ള ശ്രമം, സർക്കാരിന്റെ നിർദ്ദേശങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ഐ സജു.എസ്.ദാസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.