coconut
ഇളനീർ വിതരണം

ചവറ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊരിവെയിലത്ത് ഇടവേളയില്ലാതെ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇളനീരുമായി ഫോട്ടോഗ്രാഫർമാരുടെ സംഘടന. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചവറ യൂണിറ്റിന്റെ നേതൃത്വത്തിൽ തെക്കുംഭാഗം, ചവറ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കാണ് ഇളനീർ വിതരണം ചെയ്തത്. ലോക്ക് ഡൗൺ അവസാനിക്കുന്നതു വരെ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഗോപു നീണ്ടകര, സെക്രട്ടറി പ്രദീപ് അപ്പാളു, ട്രഷറർ മനു ശങ്കർ, മേഖല ട്രഷറർ പ്രകാശ് അജാസ്, വൈസ് പ്രസിഡന്റ് ബാബു ബാബൂസ്, മേഖലാ കമ്മിറ്റി അംഗം സജുകുമാർ ഗോപികാസ് തുടങ്ങിയവർ പങ്കെടുത്തു.