കൊല്ലം: കൊവിഡ് 19നെ തുടന്നുള്ള ലോക്ക് ഡൗണിൽ പരിശോധന നടത്തുന്ന പൊലീസുകാർക്ക് കൊട്ടിയം മേഖലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാസ്ക്, ഗ്ലാസ്, കുപ്പിവെള്ളം എന്നിവ നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം മേഖലാ പ്രസിഡന്റും പരവൂർ പ്രേം ഫാഷൻ ജൂവലേഴ്‌സ് ഉടമയുമായ ബി.പ്രേമാനന്ദ്, ഊന്നിൻമൂട് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ബിനു ചാറ്റർജി, ആലപ്പാട് ശശി, ആശ്വാസ് ഷാജഹാൻ എന്നിവർ കൊല്ലം എ.ആർ ക്യാമ്പിലെത്തി അസി. കമാൻഡന്റ് സുരേഷ് ബാബുവിന് സാധനങ്ങൾ കൈമാറി. പൊലീസ് ഓഫീസർമാരായ സുരേഷ്, സന്തോഷ് കുമാർ, മണിലാൽ എന്നിവർ സന്നിഹിതരായിരുന്നു.