george

അഞ്ചാലുംമൂട്: വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കടവൂർ മതിലിൽ ജോബിൻ വില്ലയിൽ ജോർജ് ഫെർണബാസാണ് (65) മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കിടപ്പുമുറിയിൽ കിടക്കുന്ന നിലയിലാണ് കണ്ടത്. ഭാര്യയും മകളും വിദേശത്ത് പോയതിനെ തുടർന്ന് മകനോടൊപ്പം രണ്ടാഴ്ചയായി കഴിയുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം പോസ്റ്റ് മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊറോണ പശ്ചാത്തലത്തിൽ സ്രവം പരിശോധിച്ച് ഫലം വന്ന ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ. ഭാര്യ: ജെയിൻ, മക്കൾ: ജോബിൻ, ആനി.