കൊല്ലം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജോലിയിലേർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് റെഡ്ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റി ബയോമാസ്ക്കുകൾ എത്തിച്ചു നൽകി. 600 ബയോ മാസ്ക് കിറ്റുകളാണ് നൽകിയത്. എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ചെയർമാൻ ദിനേശ് മംഗലശ്ശേരി മാസ്ക് കിറ്റുകൾ റൂറൽ എസ്.പി. ഹരിശങ്കറിന് കൈമാറി. എക്സി. കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പുലമൺ, കെ. ശ്രീകുമാർ, ടി.ബി, ബിജു എന്നിവർ പങ്കെടുത്തു.