ഉളിയക്കോവിൽ: ശ്രീഭദ്രാ നഗർ 101 കൈതപ്പുഴയിൽ സി. ശശിധരൻ നായർ (കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ - 72) നിര്യാതനായി. കേരളാ ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ഉളിയകോവിൽ ശ്രീഭദ്രാ നഗർ റസി. അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അംബുജകുമാരി. മക്കൾ: സിത്താര (അദ്ധ്യാപിക, വി.വി.വി എച്ച്.എസ്.എസ്, അയത്തിൽ), തുഷാര (അസോ. പ്രൊഫസർ ടി.കെ.എം എൻജിനീയറിംഗ് കോളേജ്, കൊല്ലം). മരുമക്കൾ: ബി.ബിനു (എൻജിനീയർ, ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), മനോജ്പിള്ള (കൺസൾട്ടന്റ് ഇൻഫോസിസ്, തിരുവനന്തപുരം). സഞ്ചയനം 7ന് രാവിലെ 8ന്.