എഴുകോൺ: കൊവിഡ് 19നെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ പോസ്റ്റർ തയ്യാറാക്കി ശ്രദ്ധനേടുകയാണ് പ്ലസ് വൺ വിദ്യാർത്ഥി കിരൺ ലാൽ. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ, രോഗത്തിന്റെ ലക്ഷണങ്ങൾ, വ്യായാമം ചെയ്യുന്നതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ വരച്ചാണ് പോസ്റ്ററായി ഒട്ടിക്കുന്നത്.
പോസ്റ്റർ എഴുകോൺ വില്ലേജ് ഓഫീസിന് മുന്നിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കിരൺ ലാൽ. റെയിൽവേ ജീവനക്കാരനും റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ രാജേഷിന്റെയും ധന്യയുടെയും മകനാണ്.