visw

കൊല്ലം: പ്രമുഖ ഗവ.കോൺട്രാക്ടറും സാംസ്കാരിക പ്രവർത്തകനുമായ കൊല്ലം കച്ചേരി, കഴ്സൺ നഗർ-109 രാഗത്തിൽ പി. വിശ്വനാഥൻ (76) നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം.

കൊല്ലം ജില്ലാ ഗവ.കോൺട്രാക്ടേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ഡോ. എം.ശ്രീനിവാസൻ ഫൗണ്ടേഷൻ ട്രഷറർ, കേരള അഗ്രിക്കൾച്ചറൽ സൊസൈറ്റി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, കൊല്ലം അഗ്രി ഹോർട്ടി കൾച്ചറൽ ആൻഡ് സുവോളജിക്കൽ സൊസൈറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സ്ഥാപകനും 16 വർഷം ജനറൽ സെക്രട്ടറിയുമായിരുന്നു. .

2004ൽ ഇന്റർനാഷണൽ ഫ്രണ്ട്സ് സൊസൈറ്റിയുടെ രാഷ്ട്രീയ അവാർഡ്, 2006ൽ കൊല്ലം വെസ്റ്റ് റോട്ടറി ഇന്റർനാഷണലിന്റെ എക്സലൻസി അവാർഡ്, 2012ൽ കൊല്ലം കാഷ്യു റോട്ടറി ക്ലബിന്റെ റോട്ടറി വൊക്കേഷൻ എക്സലൻസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കാവനാട് കോടിയിൽ വീട്ടിൽ പരേതരായ പത്മനാഭൻ കോൺട്രാക്ടറുടെയും വി.ഭാനുമതിയുടെയും മകനാണ്. കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ പരേതനായ ഡോ. എം. ശ്രീനിവാസന്റെ മകൾ ഉഷ ശ്രീനിവാസനാണ് ഭാര്യ (കൊല്ലം എസ്.എൻ വനിതാ കോളേജ് മുൻ സംഗീത വിഭാഗം അദ്ധ്യാപിക). മക്കൾ: വി. പത്മനാഭൻ (സി.ഇ.ഒ, സി 3 എം പ്രൈവറ്റ് ലിമിറ്റഡ് ബംഗളൂരു), പാർവതി വിശ്വനാഥൻ (സിംഗപ്പൂർ), മരുമക്കൾ: ലക്ഷ്മി ഗൗതമൻ, റാബിൻ രാജു (സിംഗപ്പൂർ).