പത്തനാപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിൽ സന്ദർശകരുടെ വരവ് നിലച്ച പത്തനാപുരം ഗാന്ധിഭവനിലും വിളക്കുടി സ്നേഹതീരത്തും ആശ്വാസമേകി കെ.ബി. ഗണേശ് കുമാർ എം.എൽ.എ. അരി, പലവ്യഞ്ജനം, പഴം, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുമായാണ് ഗണേശ് കുമാറും സുഹൃത്തുക്കളും ഗാന്ധിഭവനിലും സ്നേഹതീരത്തും എത്തിയത്. ഗാന്ധിഭവൻ പ്രതിസന്ധിയിലായ ഘട്ടത്തിൽ ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം ചെയ്ത സഹായത്തിന് സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നന്ദി പറഞ്ഞു.