പുനലൂർ: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക്എസ്.എൻ.ഡി.പി യോഗം 3307-ാം നമ്പർ കലയനാട് ശാഖയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് എം. മനു, സെക്രട്ടറി ഉഷ അശോകൻ, കമ്മിറ്റി അംഗങ്ങളായ വിപിൻദാസ്, ബിജുഗോപാൽ, സുനിൽ സുന്ദരേശൻ തുടങ്ങിയവർ നേതൃത്വം നൽകി.