v
കൊല്ലത്ത് ആഞ്ചാം കൊവിഡ് പൊസിറ്റീവ്

കൊല്ലം: നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ പുനലൂർ സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചായി. ഇന്നലെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ഭാര്യയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ക ഴിഞ്ഞ വ്യാഴാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച യുവാവും പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ പുനലൂരിലേക്ക് മടങ്ങിവന്ന കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവറടക്കം മറ്റ് നാലുപേരുമായേ സമ്പർക്കമുള്ളു. കഴിഞ്ഞ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കടയ്ക്കൽ ഇട്ടിവ സ്വദേശിനിയായ യുവതി, പ്രാക്കുളം സ്വദേശിയായ പ്രവാസി, അദ്ദേഹത്തിന്റെ ഭാര്യാ സഹോദരി എന്നിവരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.