കൊല്ലം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽഇന്നലെ വരെ 15,919 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്. ദുബായിൽ നിന്നുള്ള 1,735 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെയെത്തിയ 5,570 സ്വദേശീയരും ഗൃഹനിരീക്ഷണത്തിൽ ഉൾപ്പെടുന്നു. ഇന്നലെ പുതുയതായി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 67 പേര്‍ മാത്രമാണ്. ആശുപത്രിയിൽ 16 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി ആരേയും പ്രവേശിപ്പച്ചിട്ടില്ല. ആറുപേർ ഡിസ്ചാർജായി.