photo

കൊല്ലം: ലോക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ആൾക്കൂട്ടമില്ലാതെ ഒരു ഹ്രസ്വ ചിത്രമൊരുങ്ങി. കൊവിഡ് 19നെ പ്രതിരോധിക്കാൻ പൊലീസും ആരോഗ്യവകുപ്പും നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതാണ് 'ജീവന്റെ കാവലാൾ' എന്ന ഹ്രസ്വചിത്രം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ബോധവത്കരണ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ആരോമൽ സത്യനാണ്. സ്കൂൾ തലത്തിൽ മികച്ച ഹ്രസ്വചിത്രം ഒരുക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും ആരോമൽ കരസ്ഥമാക്കിയിട്ടുണ്ട്. ആരോമലിന്റെ സഹോദരൻ അദ്വൈത് സത്യൻ, ആയൽവാസികളായ മുഹമ്മദ് യാസിം എം.എസ്., ഗൗരി ആർ. നായർ എന്നിവരാണ് ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങൾ. അഞ്ചൽ പടി‌ഞ്ഞാറ്റിൻകര ഉഷസിൽ അദ്ധ്യാപകരായ ഡി. സത്യന്റെയും സജിതയുടെയും മകനാണ് ആരോമൽ സത്യൻ.