kunnathur
റേഷൻ കാർഡ് ഉടമകൾക്കുള്ള മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ ഗ്രാമ പഞ്ചായത്തംഗം സിനിക്ക് മാസ്ക് നൽകി നിർവഹിക്കുന്നു

കുന്നത്തൂർ: ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങാനെത്തുന്ന കാർഡുടമകൾക്ക് സൗജന്യമായി മാസ്ക് നൽകി സിനിമാപറമ്പ് സ്വദേശി റംലാബീവി മാതൃകയായി. ശാസ്താംകോട്ട പഞ്ചായത്തിലെ അൻപതാം നമ്പർ റേഷൻ കടയിലാണ് മാസ്ക് വിതരണം ചെയ്യുന്നത്. ഓരോ കാർഡ് ഉടമയ്ക്കും മൂന്ന് മാസ്കുകൾ വീതമാണ് നൽകിയത്. റംലാബീവിയുടെ മകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ റിയാസ് പറമ്പിൽ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തംഗം സിനിക്ക് മാസ്ക് നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ പോരുവഴി പഞ്ചായത്തംഗം ഷംസുദ്ദീൻ പങ്കെടുത്തു.