കൊട്ടാരക്കര: മത സ്പർദ്ദ ഉളവാക്കുന്ന ഫേസ് ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ. അഞ്ചൽ ഏരൂർ പാണയം തേവൻകോട്ട് തൃക്കോയിക്കൽ വീട്ടിൽ മണിയനെയാണ് (45) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണ അഞ്ചൽ എന്ന പേരിലുള്ള ഫേസ് ബുക്കിലൂടെയാണ് നിരന്തരം മതസ്പർദ ഉളവാക്കുന്നതും പ്രകോപനപരവുമായ പോസ്റ്റുകൾ ഇട്ടിരുന്നത്. തുടർന്ന് ഏരൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മണിയനാണ് പോസ്റ്റുകൾ ഇട്ടിരുന്നതെന്ന് വ്യക്തമായത്. സി.ഐ സുഭാഷ് കുമാർ, എസ്.ഐ സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.