photo
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെയും സൈബർ സേനയുടെയും ആഭിമുഖ്യത്തിൽ ഇളമ്പള്ളൂർ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ യൂത്ത് മൂവ്മെന്റ് സെക്രട്ടറി പെരുമ്പുഴ സന്തോഷ്, സൈബർ സേന കൺവീനർ അനിൽ കുമാർ കുണ്ടറ എന്നിവർ ചേർന്ന് ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന് കൈമാറുന്നു

കുണ്ടറ: കൊവിഡ് 19 പ്രതിരോധത്തിന് കൈത്താങ്ങാകുകയെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സന്ദേശം ഉൾക്കൊണ്ട് കുണ്ടറ യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെയും സൈബർ സേനയുടേയും ആഭിമുഖ്യത്തിൽ ഇളമ്പള്ളൂർ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് രണ്ട് ചാക്ക് അരിയും പച്ചക്കറിയും വാങ്ങി നൽകി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി പെരുമ്പുഴ സന്തോഷ്, സൈബർ സേന കൺവീനർ അനിൽകുമാർ കുണ്ടറ എന്നിവർ ചേർന്ന് ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന് സാധനങ്ങൾ കൈമാറി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി, സൈബർ സേന ചെയർമാൻ അഖിൽ, കമ്മിറ്റി അംഗം ദീപക്ക് ശ്രീശൈലം, ഗ്രാമപഞ്ചായത്ത് അംഗം രജനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോത്തിസ് എന്നിവർ പങ്കെടുത്തു.