കൊല്ലം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 3,290 പേർ ഇന്നലെ ഗൃഹനിരീക്ഷണം പൂർത്തിയാക്കി. നൂറിൽപ്പരം വിദേശികൾ ഉൾപ്പെടെ 18,404 പേരാണ് നാളിതുവരെ ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇനി 12,661 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്. ഇതിൽ ദുബായിൽ നിന്നുള്ള 1,483 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെയെത്തിയ 4,591 സ്വദേശീയരും ഉൾപ്പെടുന്നു. ഇന്നലെ പുതുതായി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടത് 25 പേർ മാത്രമാണ്. പുതുതായി പ്രവേശിക്കപ്പെട്ട മൂന്നുപേർ ഉൾപ്പെടെ ആശുപത്രിയിൽ ഒൻപതുപേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ മാത്രം 10 പേർ ഡിസ്ചാർജായി. വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 937 സാമ്പിളുകളിൽ 46 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. പുതിയ പോസിറ്റീവ് കേസുകളില്ല.