k
എസ്.എൻ.ഡി.പി യോഗം വാഴപ്പാറ കുമാരനാശൻ സ്മാരക 6422-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന ശാഖാംഗങ്ങൾക്ക് പലവ്യഞ്ജനക്കിറ്റ് നൽകുന്നതിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ബി. അൻസാർ നിർവഹിക്കുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം വാഴപ്പാറ കുമാരനാശൻ സ്മാരക 6422-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന ശാഖാംഗങ്ങൾക്കും സഹോദര സംഘടനയിലെ അംഗങ്ങൾക്കും പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എ.ബി. അൻസാർ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് അശോകൻ, സെക്രട്ടറി ഷിബു വിദ്യാധരൻ, യൂണിയൻ കമ്മിറ്റി അംഗം ബാബുജി, വിശാരദൻ, കണ്ണൻ, സജയൻ എന്നിവർ നേതൃത്വം നൽകി. സർക്കാരിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് സാധനങ്ങൾ വിതരണം ചെയ്തത്.