sb
കെ.പി.സി.സി വിചാർ വിഭാഗ് മൺറോതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശോഭാ സുധീഷ് നിർവഹിക്കുന്നു

മൺറോതുരുത്ത്: കെ.പി.സി.സി വിചാർ വിഭാഗ് മൺറോതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിലെത്തിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശോഭാ സുധീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. നിർവാഹക സമിതി മണ്ഡലം ചെയർമാൻ കന്നിമേൽ അനിൽകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം പുളിമൂട്ടിൽ രാജേന്ദ്രൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കുണ്ടറ വയലിൽ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.