tk
എസ്.എൻ.ഡി.പി യോഗം 439-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കു ടുംബങ്ങൾക്കുള്ള പലവ്യഞ്ജനക്കിറ്റുകൾ വിതരണം ചെയ്യുന്നു

കിഴക്കേകല്ലട: എസ്.എൻ.ഡി.പി യോഗം 439-ാം നമ്പർ തെക്കേമുറി ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ പരിധിയിൽപ്പെട്ട നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ പലവ്യഞ്ജനക്കിറ്റുകൾ വിതരണം ചെയ്തു. മേഖലാ കൺവീനർ വി. സജീവ്, ശാഖാ പ്രസിഡന്റ് പി.ആർ. സത്യശീലൻ, സെക്രട്ടറി ഡി. ബാബുജി, വൈസ് പ്രസിഡന്റ് എൽ. സുദർശനൻ, യൂണിയൻ പ്രതിനിധി വി. സുനിൽകുമാർ എന്നിിവരുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വീടുകളിലെത്തിച്ചു.